കുവൈത്തിൽ ശ്വാസകോശ അർബുദ രോഗികൾക്കായി പ്രത്യേക ഡെർമറ്റോളജി ക്ലിനിക്ക് ആരംഭിച്ചു
text_fieldsശ്വാസകോശ അർബുദ ത്വക്ക് സങ്കീർണതകൾക്കുള്ള പ്രത്യേക ചികിത്സാ ക്ലിനിക്ക് ഉദ്ഘാടനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ശ്വാസകോശ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ചർമ്മ സങ്കീർണതകൾ നിരീക്ഷിക്കുന്നതിനുള്ള ആദ്യത്തെ പ്രത്യേക സംയുക്ത ക്ലിനിക്കിന് തുടക്കം.
കുവൈത്ത് കാൻസർ കൺട്രോൾ സെന്ററും (കെ.സി.സി.സി) ആസാദ് അൽ ഹമദ് ഡെർമറ്റോളജി സെന്ററും സഹകരിച്ചാണ് ക്ലിനിക്ക് ആരംഭിച്ചത്. കാൻസർ രോഗികളുടെ ജീവിത നിലവാരവും ചികിത്സയുടെ തുടർച്ചയും മെച്ചപ്പെടുത്തുന്നതിനും സംയോജിത പരിചരണം മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
പരമ്പരാഗതവും ആധുനികവുമായ കാൻസർ ചികിത്സകളുമായി ബന്ധപ്പെട്ട ചർമ്മ പാർശ്വഫലങ്ങൾ നിരീക്ഷിക്കൽ, രോഗനിർണയം ചികിത്സ എന്നിവ ക്ലിനിക്കിന്റെ പ്രത്യേകതയാണ്.
ചർമ്മ സങ്കീർണതകൾ നേരത്തേ കണ്ടെത്തൽ, ഏറ്റവും പുതിയ മെഡിക്കൽ പ്രോട്ടോക്കോളുകൾക്കനുസൃതമായി അവ കൈകാര്യം ചെയ്യൽ എന്നിവ ഇതുവഴി സാധ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഡെർമറ്റോളജി വകുപ്പ് കൗൺസിൽ മേധാവിയും അസദ് അൽ ഹമദ് ഡെർമറ്റോളജി സെന്റർ ഡെർമറ്റോളജി വിഭാഗം മേധാവിയുമായ ഡോ.അത്‌ലാൽ അൽ ലാഫി പറഞ്ഞു.
ഓങ്കോളജി, ഡെർമറ്റോളജി സ്പെഷ്യാലിറ്റികൾ തമ്മിലുള്ള സംയോജനത്തിന്റെ നൂതന മാതൃകയാണ് ക്ലിനിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

