Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളികളിൽ മഴക്കുവേണ്ടി പ്രത്യേക പ്രാർഥന

text_fields
bookmark_border
പള്ളികളിൽ മഴക്കുവേണ്ടി പ്രത്യേക പ്രാർഥന
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടന്നു. എല്ലാ ഗവർണറേറ്റുകളിലുമായി സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ പ്രാർഥനയില്‍ പങ്കെടുത്തു. പ്രത്യേക പ്രാർഥനക്ക് മതകാര്യ മന്ത്രാലയം ആഹ്വാനം നല്‍കിയിരുന്നു. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക നേരത്തേ ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചു.

മഴ ലഭിക്കേണ്ട സീസൺ ആരംഭിച്ചെങ്കിലും രാജ്യത്ത് ഇതുവരെ കാര്യമായി മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിച്ചത്. രാവിലെ പത്തിനായിരുന്നു നമസ്കാരം. നമസ്കാരത്തില്‍ പങ്കെടുത്ത എല്ലാവർക്കും മതകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special prayer for rain in mosques
Next Story