Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി അപകടസാധ്യതകൾ നേരിടാൻ പ്രത്യേക പദ്ധതി

text_fields
bookmark_border
പരിസ്ഥിതി അപകടസാധ്യതകൾ നേരിടാൻ പ്രത്യേക പദ്ധതി
cancel

കുവൈത്ത് സിറ്റി: പരിസ്ഥിതി അപകടസാധ്യതകൾ നേരിടാൻ പ്രത്യേക പദ്ധതിയുമായി കുവൈത്ത്. പരിസ്ഥിതി നിരീക്ഷണവും അടിയന്തര പ്രതികരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറിന പദ്ധതിക്ക് രൂപം നൽകി. പദ്ധതി നടപ്പിലാകുന്നതോടെ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനവും കൂടുതൽ ശക്തമാക്കും. പരിസ്ഥിതി സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പരിസ്ഥിതി അതോറിറ്റിയെ അറിയണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കി കൃത്യമായ ഇടവേളകളിൽ പുതുക്കാനും ആവശ്യപ്പെട്ടു.മാലിന്യങ്ങൾ മഴവെള്ള, മലിനജല ശൃംഖലകളിലേക്ക് ഒഴുക്കിവിടുന്ന ഉറവിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും.

പ്രധാന മഴവെള്ള ഔട്ട്‌ലെറ്റുകളിൽ ജലഗുണനിലവാരം നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനങ്ങളും സ്ഥാപിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളും മാലിന്യങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകൾ തത്സമയം നിരീക്ഷിക്കാനും സംവിധാനമൊരുക്കും. പരിസ്ഥിതി സംവിധാനങ്ങളുടെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനങ്ങളും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special plan to deal with environmental risks
Next Story