പ്രത്യേക ഫീച്ചർ
text_fieldsഹനാൻഷ വേദിയിൽ
കുവൈത്ത് സിറ്റി: മഴ മാറിനിന്ന സന്ധ്യയിൽ ഇളം തണുപ്പിനെ ചൂടുപിടിപ്പിച്ച് വേദിനിറഞ്ഞ പാട്ടുകാർ കാണികളിലേക്കും സംഗീതത്തിന്റെ ലഹരിപടർത്തി.
കുവൈത്തിലെ പ്രശസ്ത ഗായികയും ഗൾഫ് മാധ്യമം ‘സിങ് കുവൈത്ത്’ മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയുമായ റൂത്ത് അവതരിപ്പിച്ച ഗാനത്തോടെയാണ് റോക് ഫെസ്റ്റ് 2025ന് തിരശീല ഉയർന്നത്. കെ.ടി.എയിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ജാക്സൺസ് സ്പാർക്ലർ ടീമിന്റെ നൃത്താവിഷ്കാരങ്ങളും മികച്ച കലാവിരുന്നായി.
പിറകെ യുവതലമുറയുടെ ആവേശപാട്ടുകാരൻ ഹനാൻഷയും സംഘവും സ്വരമേളം തീർക്കാൻ വേദിയിലിലെത്തി. ഇതോടെ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സ് ആവേശത്തിന്റെ കൊടുമുടിയിലെത്തി.
ഹനാൻഷയുടെ സ്വന്തം പാട്ടുകളും മറ്റു ഗാനങ്ങളും കൊണ്ട് അന്തരീക്ഷം സംഗീതമയമായി. ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്, ഇൻസാലിലെ ലാവണ്യകൊട്ടാരത്തിൽ, ലോക സിനിമയിലെ നീയേ പുഞ്ചിരി എന്നിവയുമായി ഹനാൻഷ വേദിയിലെത്തിയപ്പോൾ സദസ്സും പാട്ടിനൊപ്പം ഇളകിമറിഞ്ഞു. കേട്ട് മതിവരാത്ത ഇഷ്ടഗാനങ്ങള്‍ സദസ്സും ഗായകരോടൊപ്പം ഏറ്റുപാടി. ഇളം തണുപ്പുള്ള കുവൈത്തിലെ അന്തരീക്ഷം പാട്ടിന്റെ ലഹരിയിൽ ചൂടുപിടിച്ച രാത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

