ബലിപെരുന്നാൾ; ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിൽ പ്രത്യേക പരിപാടികൾ
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിൽ മൂന്ന് ദിവസത്തെ പ്രത്യേക പരിപാടികൾ. വർക്ക്ഷോപ്പുകൾ, സയൻസ് ടൂറുകൾ, പ്രദർശനം എന്നിവ അടങ്ങിയതാണ് പരിപാടികൾ.
ജ്യോതിശാസ്ത്രം, ഏറ്റവും പുതിയ ബഹിരാകാശ സാങ്കേതികവിദ്യകൾ, വരാനിരിക്കുന്ന ആകാശ കലണ്ടർ തുടങ്ങി ഇന്ററാക്ടീവ് പ്ലാനറ്റോറിയം ഷോകളിൽ സന്ദർശകർക്ക് പങ്കെടുക്കാമെന്ന് കൾചറൽ സെന്റർ അറിയിച്ചു.
ശാസ്ത്ര സാങ്കേതിക മ്യൂസിയം ‘കാഷിഫ്’ എന്ന പേരിൽ മനുഷ്യശരീരത്തിനുള്ളിൽ സഞ്ചരിക്കുന്ന ഒരു 4-ഡി റൈഡ് ഒരുക്കിയിട്ടുണ്ട്. ഇക്കോസിസ്റ്റംസ് മ്യൂസിയം സ്രാവുകൾക്ക് തീറ്റ നൽകുന്നതിനെക്കുറിച്ചുള്ള തത്സമയ പ്രകടനങ്ങളും അവതരിപ്പിക്കും. അറേബ്യൻ ഉപദ്വീപിലെ ഫ്രഞ്ച് ഗവേഷണ കേന്ദ്രവുമായി ചേർന്ന് ‘കലീല വ ദിംന’ എന്ന പ്രദർശനവും അരങ്ങേറും.
അറബ് ഇസ് ലാമിക് സയൻസ് മ്യൂസിയത്തിലെ ക്ലാസിക് അറബ് സാഹിത്യത്തെ എടുത്തുകാണിക്കുന്നതാകും ഇത്. കുട്ടികൾക്ക് വർക്ക്ഷോപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രായക്കാരെയും മൂന്നു ദിവസ പ്രത്യേക പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നതായി ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

