ഭാഗിക പൊതുമാപ്പ്: എംബസിയിൽ വ്യാഴാഴ്ച മുതൽ പ്രത്യേക കൗണ്ടർ
text_fields‘പൊതുമാപ്പും എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവും’ വിഷയത്തിൽ ഇന്ത്യൻ എംബസി നടത്തിയ ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ 2020 ജനുവരി ഒന്നിനോ അതിന് മുേമ്പാ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ വ്യാഴാഴ്ച മുതൽ പ്രത്യേക കൗണ്ടർ തുറക്കും. പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി കൗണ്ടറിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് നൽകും. നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല.
ഇവർ ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്പോർട് കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും അബാസഡർ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 3.30ന് നടത്തിയ എംബസി ഒാപൺ ഹൗസിലാണ് അംബാസഡർ സിബി ജോർജ് ഇൗ ഉറപ്പ് നൽകിയത്. 'പൊതുമാപ്പും എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവും' വിഷയത്തിലാണ് ഒാപൺ ഹൗസിൽ ചർച്ച നടത്തിയത്.
എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഒാൺലൈനായി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിലെ ആദ്യത്തേതാണ് ഇൗ ആഴ്ച നടന്നത്. നേരത്തെ 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുണ്ടായിരുന്നു. ഇത് തിരുത്തിയാണ് ഡിസംബർ ഒന്നുമുതൽ 31 വരെ പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാൻ പ്രത്യേക അവസരം നൽകുന്നത്. ഇത്തരക്കാർക്ക് രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ മാറുന്നത്. ഡിസംബറിൽ നൽകുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് പിഴയടച്ചാലും വിസ സ്റ്റാറ്റസ് മാറ്റാൻ കഴിയാത്ത സ്ഥിതി വരും. പിന്നീട് പിടിക്കപ്പെട്ടാൽ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

