Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗത സൂചന ബോർഡ്​ നിർമാണത്തിന്​​ പ്രത്യേക കേന്ദ്രം

text_fields
bookmark_border
അഹ്​മദി ഗവർണ​റേറ്റിലാണ്​ നിർദിഷ്​ട കേന്ദ്രം നിർമിക്കുക
ഗതാഗത സൂചന ബോർഡ്​ നിർമാണത്തിന്​​ പ്രത്യേക കേന്ദ്രം
cancel

കുവൈത്ത്​ സിറ്റി: ഗതാഗത സൂചന ബോർഡ്​ നിർമാണത്തിനും അറ്റകുറ്റ പണികൾക്കുമായി ഫാക്​ടറി സ്ഥാപിക്കാൻ നീക്കം. ഗതാഗത വകുപ്പ്​ ട്രാഫിക്​ സിഗ്​നൽ ആക്​ടിങ്​ ഡയറക്​ടർ എൻജിനീയർ ജലാൽ അൽ ഇൻസി അറിയിച്ചതാണിത്​. അഹ്​മദി ഗവർണ​റേറ്റിലാണ്​ വൈകാതെ നിർദിഷ്​ട കേന്ദ്രം നിർമിക്കുക.

രാജ്യത്തി​െൻറ ആവശ്യമായ മുഴുവൻ ട്രാഫിക്​ സൈൻ ബോർഡുകളും ഇവിടെ നിർമിക്കും. ഇതുവഴി സർക്കാറിന് ചെലവുചുരുക്കാനും​ ലാഭം ഉണ്ടാക്കാനും കഴിയുമെന്നാണ്​ പ്രതീക്ഷ. ഇപ്പോൾ ഉപയോഗിക്കുന്ന തരം സിഗ്​നലിന്​ പകരം ചെറിയ മിനി യൂറോപ്യൻ അലൂമിനിയം പ്ലേറ്റും സ്​റ്റിക്കറും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈകാതെ രാജ്യത്തെ മുഴുവൻ സൂചന ബോർഡുകളും പുതിയ രീതിയിലേക്ക്​ മാറ്റും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story