സ്പർശം ജനറൽ ബോഡിയും സൗഹൃദസദസ്സും
text_fields‘സ്പർശം’ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കുവൈത്ത് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മയായ സ്പർശത്തിന്റെ സമ്പൂർണ ജനറൽ ബോഡിയോഗവും സൗഹൃദസദസ്സും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. മനാഫ് ബാവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.കെ. സലാം വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗം കടപ്പുറം പഞ്ചായത്തിലെ കടൽഭിത്തിയുടെ നിർമാണത്തിലെ പോരായ്മയിൽ ആശങ്ക രേഖപ്പെടുത്തുകയും ജനങ്ങളുടെ ജീവനും സുരക്ഷക്കും വേണ്ട നടപടികളെടുക്കണമെന്ന് അധികാരികളോട് പ്രമേയം വഴി ആവശ്യപ്പെടുകയും ചെയ്തു. ഷംസു മൂപ്പൻ, വിനോദ്, ലത്തീഫ് തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും നടന്നു. ഭാരവാഹികൾ: മനാഫ് ബാവ (പ്രസി.), ഇസുദ്ദീൻ മുനക്കകടവ് (സെക്ര.), ശരീഫ് ബാബു ബ്ലാങ്ങാട് (ട്രഷ.), ഷാഹിൻ ആറങ്ങാടി, മുനീർ പുളിഞ്ചോട് (വൈസ് പ്രസി.), സലീം തൊട്ടാപ്പ്, റാഫി തൗക്കു (ജോ. സെക്ര.), ഷഫീർ ബാവ, വി.കെ. സലാം തൊട്ടാപ്പ്, സൈനുദ്ദീൻ, ബി.എച്ച്. സഗീർ, ഷമീർ അലി (രക്ഷാ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

