സ്പന്ദനം കുവൈത്ത് കുടുംബ സംഗമവും ഓണാഘോഷവും
text_fieldsസ്പന്ദനം കുവൈത്ത് ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും കബ്ദിൽ നടന്നു. പ്രസിഡന്റ് ബിജു ഭവൻസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റെജികുമാർ അധ്യക്ഷത വഹിച്ചു. മെംബർമാർക്കുള്ള മെഡിക്കൽ കാർഡ് വിതരണം ചെയ്തു.
ഭാരവാഹികളായ ഉത്തമൻ, ഫാസില, രമാദേവി, സജിനി, എൽസമ്മ, എ.കെ. ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു.തിരുവാതിരക്കളി, താലപ്പൊലി, കേരള മങ്ക, കേരള മാരൻ തുടങ്ങി വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ടീം ആയി ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റുകൂട്ടി. ഓണസദ്യയും ഒരുക്കി. എക്സിക്യൂട്ടിവ് അംഗങ്ങളായ ജയേഷ്, ഷീന, ശോഭ, ഹനീഫ, മിനി, സൈലേഷ്, ശ്രീകുമാർ, താഹ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കോഓഡിനേറ്റർ ഷീന നന്ദി പറഞ്ഞു.

