സ്പന്ദനം കുവൈത്ത് ഈദ്-ഓണം ആഘോഷം
text_fieldsസ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷന്റെ ഈദ്-ഓണാഘോഷം
സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ‘ഈദ് ഓണപ്പുലരി 2K23’ കുടുംബസംഗമവും ഓണാഘോഷവും സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മുബാറക് കബ്രാത്ത്, പി.എം. നായർ, ഹനീഫ സി.പി, റഫീക് താജ് തുടങ്ങിയവർ സംസാരിച്ചു. റെജി കുമാർ, മുസ്തഫ, ശ്രീകുമാർ, അമ്മു, റാണി, സുനിത, ഹുസൈൻ എന്നിവർ ആശംസ നേർന്നു.
മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിരക്കളി, കോൽക്കളി തുടങ്ങിയ കലാപരിപാടികളും പൊലിക കുവൈത്ത് അവതരിപ്പിച്ച നാടൻപാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഓണസദ്യയും ഒരുക്കി. ഐഷ ഗോപിനാഥ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ശരത്ത്, സക്കീർ, ഹനീഫ, മുബീർ, പ്രിയ, ഷൈനി, അസ്മ, ജമീല, സുലേഹ, ലൈല, നസീർ, ശ്രീതു, ഫാസില, ജോയ്സി എന്നിവർ പരിപാടി നിയന്ത്രിച്ചു. ട്രഷറർ സജി മാത്യു നന്ദി പറഞ്ഞു.

