Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്പന്ദനം അസോസിയേഷൻ...

സ്പന്ദനം അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
സ്പന്ദനം അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

സ്പന്ദനം അസോസിയേഷൻ മെഡിക്കൽ ക്യാമ്പിൽ ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾചറൽ ഓർഗനിസേഷൻ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെട്രോ ഫാഹാഹിലിൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിൽ അസോസിയേഷൻ ജന.സെക്രട്ടറി റെജികുമാർ സ്വാഗത പറഞ്ഞു. മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ബഷീർ ബത്ത (മെട്രോ മെഡിക്കൽ ഗ്രൂപ്പ്), പി.ആർ.ഒ വസന്തകുമാരി,സൂസൻ ജോസ്, സജിനി , തുളസീറാണി, ഉത്തമൻ എന്നിവർ ആശംസകൾ നേർന്നു.

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം, ആരോഗ്യ പരിശോധനകൾ, വിദഗ്ധ മെഡിക്കൽ നിർദേശങ്ങൾ, ആരോഗ്യ സംബന്ധമായ കൗൺസിലിംഗുകൾ എന്നിവ ക്യാമ്പിൽ ലഭ്യമാക്കി. മെട്രോ ഹോസ്പിറ്റൽ മെഡിക്കൽ ടീമിൻ്റെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും പിന്തുണക്കും സ്പന്ദനം അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammedical campKuwaitSpandanam Kuwait
News Summary - Spandanam Association Medical Camp
Next Story