സ്പന്ദനം അസോസിയേഷൻ കുടുംബസംഗമം
text_fieldsകുടുംബ സംഗമത്തിൽ സ്പന്ദനം അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ഒൻപതാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര പ്രവാസികളുടെ വിവിധ വിഷയങ്ങളെ ക്കുറിച്ച് സംസാരിച്ചു. ജന.സെക്ര റെജികുമാർ സ്വാഗതം പറഞ്ഞു. ചെയർമാൻ ജോൺ മാത്യൂ, ഉത്തമൻ, സജിനി, വസന്തകുമാരി, തുളസിറാണി, ശ്യാം, ഷീജ എന്നിവർ ആശംസകൾ നേർന്നു. സൂസൻജോസ് നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും പൊലികയുടെ നാടൻ പാട്ടും അരങ്ങേറി. പ്രേംരാജ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

