സൗഹൃദ വേദി–സാൽമിയ ക്രിസ്മസ് പുതുവത്സര സംഗമം
text_fieldsസൗഹൃദ വേദി -സാൽമിയ ക്രിസ്മസ് പുതുവത്സര സംഗമത്തിൽ ഫാ. സാം ടി. കോശി ക്രിസ്മസ് സന്ദേശം നൽകുന്നു
സാൽമിയ: സൗഹൃദവേദി സാൽമിയ ഏരിയ ക്രിസ്മസ്, പുതുവത്സര സംഗമം സംഘടിപ്പിച്ചു. ഓൺലൈൻ സംഗമത്തിൽ ഫാ. സാം ടി. കോശി ക്രിസ്മസ് സന്ദേശം നൽകി. സൗഹൃദ വേദി പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു.
അൻവർ സഈദ്, ബിനു ടി. കുന്നോത്ത്, ഷുക്കൂർ വണ്ടൂർ, ഡാനിയേൽ കുര്യൻ, അഡ്വ. സിറാജ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. മെൻസ് വോയ്സ് കുവൈത്ത് ആൻഡ് കരോൾ സൊസൈറ്റി കരോൾ ഗാനങ്ങൾ ആലപിച്ചു. തോമസ് ഡാനിയേൽ, അന്ന എലിസബത്ത് രാജു, സിസിൽ കൃഷ്ണൻ, നാസർ അബ്ദുറഹ്മാൻ എന്നിവർ ക്രിസ്മസ് ഭക്തിഗാനങ്ങൾ ആലപിച്ചു. സൗഹൃദ വേദി സെക്രട്ടറി മനോജ് പരിമണം സ്വാഗതം പറഞ്ഞു. കൺവീനർ നിസാർ റഷീദ് പരിപാടികൾ നിയന്ത്രിച്ചു. റിഷ്ദിൻ അമീർ ഓൺലൈൻ സാങ്കേതിക സഹായങ്ങൾ നൽകി. ഷാജഹാൻ എടവിലങ്ങ് പ്രചാരണം നയിച്ചു. കലാപരിപാടികളുടെ ഏകോപനം ഫൈസൽ ബാബുവും നിർവഹിച്ചു. സാജിദ് ഒറ്റപ്പാലം നന്ദി പറഞ്ഞു.

