ദക്ഷിണാഫ്രിക്കൻ അംബാസഡർ ലുലു ഹൈപർ മാർക്കറ്റ് സന്ദർശിച്ചു
text_fieldsകുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനെലിസി ജെൻജെ ലുലു ഹൈപർ മാർക്കറ്റ് കുവൈത്ത് റീജനൽ ഒാഫിസ് സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനെലിസി ജെൻജെ ലുലു ഹൈപർ മാർക്കറ്റ് കുവൈത്ത് റീജനൽ ഒാഫിസ് സന്ദർശിച്ചു.
ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾക്ക് വിപണി വിഹിതം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമായും അദ്ദേഹത്തിെൻറ സന്ദർശനം. ലുലു മാനേജ്മെൻറ് അദ്ദേഹത്തെ ഉൗഷ്മളമായി സ്വീകരിച്ചു.
നിലവിൽ 60ലേറെ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഭക്ഷ്യ-ഭക്ഷ്യ ഇതര ഉൽപന്നങ്ങൾ ലുലു ഹൈപർ മാർക്കറ്റിൽ വിൽക്കപ്പെടുന്നുണ്ട്. കൂടുതൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ടെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
ചില പുതിയ ബ്രാൻഡുകളും സമീപഭാവിയിൽ അവതരിപ്പിക്കും. ലുലു ഹൈപർ മാർക്കറ്റിൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവൽ ഒക്ടോബറിൽ നടത്താൻ ആലോചിക്കുന്നുണ്ട്.

