സൗഹൃദവേദി ഫഹാഹീൽ ‘സൗഹൃദ ഇഫ്താർ’
text_fieldsഫഹാഹീൽ സൗഹൃദവേദി ഇഫ്താറിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദവേദി ഫഹാഹീൽ സൗഹൃദ ഇഫ്താർ യൂനിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു.
ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി. മത ദർശനങ്ങളും ഗ്രന്ഥങ്ങളും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതും മാനവ സൗഹാർദ്ദം ഉദ്ഘോഷിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ.ഗഫൂർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
അനിയൻകുഞ്ഞ്, ഷെറിൻ മാത്യു എന്നിവർ ആശംസ അർപ്പിച്ചു. കൺവീനർ ഐ.കെ.അബ്ദുൽ ഗഫൂർ സ്വാഗതവും സെക്രട്ടറി ബാബുസജിത്ത് നന്ദിയും പറഞ്ഞു. കെ.ഐ.ജി ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ, സെക്രട്ടറി എസ്.എ.പി.ഷറഫുദ്ദീൻ, സി.കെ.ട്രഷറർ അഹ്മദ്, ഉസാമ അബ്ദുൽ റസാഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

