സൗഹൃദവേദി സാൽമിയ ‘ഇഫ്താർ സംഗമം’
text_fieldsസൗഹൃദവേദി സാൽമിയ ഇഫ്താർ സംഗമത്തിൽ മഹ്ബൂബ അനീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദ വേദി സാൽമിയ സൗഹൃദ ഇഫ്താർ സ്നേഹ സംഗമം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ഐവ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് മഹ്ബൂബ അനീസ് ഇഫ്താർ സന്ദേശം നൽകി. ബാബുജി ബത്തേരി, സിസിൽ കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ.ഐ.ജി കേന്ദ്ര പ്രതിനിധി സാബിക് യൂസുഫ്, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് യാസീൻ നിസാർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സൗഹൃദ വേദി സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനവർ അമീർ കാരണത്ത് നന്ദിയും പറഞ്ഞു. ആസിഫ് വി ഖാലിദ്, നാസർ മടപ്പള്ളി, ദിൽഷാദ്, ജഹാൻ, സഫ്വാൻ ആലുവ, അസ്ലഹ്, ഇസ്മായിൽ മാള, അബ്ദുൽ സലാം ഒലക്കോട്, അൻസാർ, മുഹമ്മദ് ഷിബിലി, താജുദ്ധീൻ, നജീബ് എം. പി, ഫൈസൽ ബാബു എന്നിവർ നേതൃത്വം നൽകി.

