സൗഹൃദവേദി ഫഹാഹീൽ ‘സൗഹൃദ ഇഫ്താർ’ സംഗമം
text_fieldsസൗഹൃദവേദി ഫഹാഹീൽ ‘സൗഹൃദ ഇഫ്താർ’ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സൗഹൃദവേദി ഫഹാഹീൽ ഏരിയ സൗഹൃദ ഇഫ്താർ സംഗമം യൂനിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് സജി ജോർജ് അധ്യക്ഷത വഹിച്ചു. കൺവീനർ ഐ.കെ. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. എല്ലാ വിശ്വാസ സംഹിതകളെയും ഒരുമിപ്പിക്കുന്ന ആത്മീയപാരമ്പര്യം വ്രതത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ അനിയൻ കുഞ്ഞ് പാപ്പച്ചൻ, കോട്ടയം ജില്ല വൈസ് പ്രസിഡന്റ് വഹാബ് എന്നിവർ ആശംസ നേർന്നു. ഫൈസൽ അബ്ദുല്ല, ശറഫുദ്ദീൻ എസ്.എ.പി, ഉസാമ അബ്ദുറസാഖ്, സനോജ് സുബൈർ, മുക്താർ, അഹ്മദ് സാദത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കെ.ഐ.ജി ഫഹാഹീൽ പ്രസിഡന്റ് സാബിക് യൂസുഫ് നന്ദി പറഞ്ഞു.
സൗഹൃദ ഇഫ്താർ സദസ്സ്

