സൗഹൃദവേദി ഫഹാഹീൽ സ്വാതന്ത്ര്യദിന സംഗമം
text_fieldsകെ.ഐ.ജി സൗഹൃദ വേദി ഫഹാഹീൽ പുതിയ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കെ.ഐ.ജി സൗഹൃദവേദി ഫഹാഹീൽ സ്വാതന്ത്ര്യ ദിന സംഗമവും, സൗഹൃദവേദി പുനഃസംഘടനയും നടത്തി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ ശംസുദ്ദീൻ പാലാഴി മുഖ്യപ്രഭാഷണം നടത്തി. സജി ജോർജ്, അനിയൻ കുഞ്ഞ് പാപ്പച്ചൻ, ശ്രീജിത്ത്, യൂനുസ് കനോത്ത് എന്നിവർ സംസാരിച്ചു. ഐ.കെ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ശ്രീജിത്ത്, ശുഐബ് അസീസ് എന്നിവർ വിജയികളായി.
2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: സജി ജോർജ് (പ്രസി.), സജിത്ത് ബാബു (സെക്ര.), അനിയൻ കുഞ്ഞു പാപ്പച്ചൻ (വൈസ് പ്രസി.), ഷൈജു ഉദിനൂർ (ജോ.സെക്ര.), എം.എ. ഷമീർ (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. സൗഹൃദ വേദി കൺവീനർ അബ്ദുൽ ഗഫൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിക് യൂസുഫ് സ്വാഗതവും, എ.പി. അബ്ദുസത്താർ നന്ദി പ്രകാശനവും നടത്തി.

