Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവണിന് അൽഐൻ പൗരാവലിയുടെ ഐക്യദാർഢ്യം
text_fieldsbookmark_border
അൽഐൻ: മീഡിയവണിന്‍റെ സംപ്രേഷണ അവകാശം തടസ്സപ്പെടുത്തിയതിനെതിരെ അൽഐൻ പൗരാവലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാറിന്‍റെ അന്യായമായ നടപടി ഇന്ത്യയിലെ മത, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളുടെയും ജനാധിപത്യ വിശ്വാസികളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെയും ഇന്ത്യൻ നീതിന്യായ സംവിധാനത്തിലൂടെയും മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഡോ. ശശി സ്റ്റീഫൻ, അൽഐൻ ഇന്ത്യൻ സോഷ്യൽ പ്രസിഡന്‍റ് മുബാറക് മുസ്തഫ, വൈസ് പ്രസിഡന്‍റ് ഈസ, അൽഐൻ കെ.എം.സി.സി പ്രസിഡന്‍റ് ശിഹാബുദ്ദീൻ തങ്ങൾ, ലോക കേരള സഭ പ്രതിനിധി ഇ.കെ. സലാം, അൽഐൻ പ്രവാസി ഇന്ത്യ പ്രസിഡന്‍റ് ജാബിർ മാടമ്പാട്ട്, യൂത്ത്ഇന്ത്യ പ്രതിനിധി തൗഫീഖ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു.
Next Story

