Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2017 3:45 PM IST Updated On
date_range 16 Jun 2017 3:45 PM ISTസാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതായി സുരക്ഷാവൃത്തങ്ങൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഖത്തറിനെതിരെ വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജി.സി.സി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കും. രാജ്യങ്ങൾ തമ്മിലെ സൗഹൃദത്തെ ദുർബലപ്പെടുത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അനുവദിക്കില്ല. നയതന്ത്ര വിഷയങ്ങൾ ബന്ധപ്പെട്ടവർ കൈകാര്യം ചെയ്താൽ മതിയെന്നും സാധാരണക്കാർ ഇത്തരം കാര്യങ്ങളിൽ പക്ഷം ചേർന്ന് അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നുമാണ് മന്ത്രാലയത്തിെൻറ നിലപാട്. രാജ്യത്തുള്ള സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്ത് താമസിക്കുന്ന പൗരന്മാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉത്തമ ബന്ധത്തെ മാനിക്കാത്ത ഇടപെടലുകൾ കുറ്റകൃത്യമായി കണ്ട് പ്രോസിക്യൂഷൻ ഉൾപ്പെടെ നടപടികൾക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story