Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോഷ്യൽ മീഡിയയിൽ ജാഗ്രത...

സോഷ്യൽ മീഡിയയിൽ ജാഗ്രത പുലർത്തിയേ പറ്റൂ; ‘സംശയാസ്പദ അക്കൗണ്ടു’കൾക്കെതിരെ നടപടി വരുന്നു

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ ജാഗ്രത പുലർത്തിയേ പറ്റൂ; ‘സംശയാസ്പദ അക്കൗണ്ടു’കൾക്കെതിരെ നടപടി വരുന്നു
cancel
camera_alt?????????? ??? ?????? ??.???

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വ​രു​ന്നു. ഇ​തി​നാ​യി ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ധി​കൃ​ത​ർ. തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ക്കു​ന്ന​തി​നു​പു​റ​മേ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്നാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​തി​െൻറ സ്രോ​ത​സ്സ് ക​ണ്ടെ​ത്തി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത് എം​ബ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം. ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.


രാ​ജ്യ​ത്തെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ളും അ​പ​വാ​ദ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​ഹ്​​മ​ദ് അ​ൽ ഫാ​ദ​ൽ എം.​പി നേ​ര​േ​ത്ത​ത​ന്നെ ആ​വ​ശ്യ​മു​ന്ന‍യി​ച്ചി​രു​ന്നു. കു​വൈ​ത്ത്​ അ​മീ​റി​െൻറ ആ​രോ​ഗ്യ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വാ​സ്ത​വ​മാ​യ വാ​ർ​ത്ത​ക​ളാ​ണ് ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്ന​ത്. കു​വൈ​ത്തി​നെ ശ​ത്രു​വാ​യി ക​ണ​ക്കാ​ക്കി​യാ​ണ് ഇൗ ​സ​മൂ​ഹ​മാ​ധ്യ​മ പ്രൊ​ഫൈ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​രാ​ണ് രാ​ജ്യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ഒ​റ്റ​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ. സം​ശ​യാ​സ്പ​ദ​മാ​യ എ​ല്ലാ അ​ക്കൗ​ണ്ടു​ക​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വും സൈ​ബ​ർ ക്രൈം ​ഡി​പ്പാ​ർ​ട്​​മ​െൻറും മു​ന്നോ​ട്ടു​വ​ര​ണം. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം​ചെ​യ്യ​ണം, അ​ല്ലെ​ങ്കി​ൽ ബ്ലോ​ക്ക് ചെ​യ്യാ​ൻ ത​യാ​റാ​വ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് അ​മീ​റി​െൻറ ഉ​ത്ത​ര​വ് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി സം​സാ​രി​ക്കു​മെ​ന്നും അ​ഹ്​​മ​ദ് അ​ൽ ഫാ​ദ​ൽ എം.​പി പ​റ​ഞ്ഞു.


ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​വും വി​നി​മ​യ​വും സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്ന്​ ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഹ​വാ​ല പ​ണ​മി​ട​പാ​ടി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സാ​മ്പ​ത്തി​ക​സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്തി​നു പു​റ​ത്ത് ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്കാ​ണ് പ​ണം കൈ​മാ​റു​ന്ന​തെ​ങ്കി​ൽ പ്ര​സ്തു​ത ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം.പ്രാ​ദേ​ശി​ക​മാ​യു​ള്ള പ​ണം കൈ​മാ​റ്റ​ത്തി​ന് പാ​സ്പോ​ർ​ട്ട്, ക​സ്​​റ്റം​സ് രേ​ഖ​ക​ൾ ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ് പ​ണ​മി​ട​പാ​ട് എ​ന്ന സം​ശ​യ​മു​ദി​ച്ചാ​ൽ ഇ​ട​പാ​ട് മ​ര​വി​പ്പി​ക്ക​ണം. യു‌.​എ​ൻ തീ​വ്ര​വാ​ദ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചാ​ൽ മു​ഴു​വ​ൻ ഫ​ണ്ടും മ​ര​വി​പ്പി​ക്കും. അ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ ആ​സ്തി ക​ണ്ടു​കെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediagulf news
News Summary - social media-kuwait-gulf news
Next Story