Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം പ​രി​ഗ​ണ​ന​യി​ൽ ക​ര​ടു​നി​യ​മം സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ; ഉ​ള്ള​ട​ക്കം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം പ​രി​ഗ​ണ​ന​യി​ൽ ക​ര​ടു​നി​യ​മം സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ; ഉ​ള്ള​ട​ക്കം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം പ​രി​ഗ​ണ​ന​യി​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യ​മം സ​ർ​ക്കാ​റി​​​െൻറ മു​ന്നി​ലു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.
അ​തേ​സ​മ​യം, ക​ര​ടു​നി​യ​മ​ത്തി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല വ്യ​ക്​​തി​ക​ളു​ടെ ഇ​ട​പെ​ട​ൽ സു​ഹൃ​ദ്​ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​​ള്ള ബ​ന്ധ​ത്തി​നെ വ​രെ ബാ​ധി​ക്കു​ന്ന​തി​ലേ​ക്ക്​ ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ക​ർ​ക്ക​ശ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. സ​ഹോ​ദ​ര​രാ​ജ്യ​മാ​യ സൗ​ദി​ക്കെ​തി​രെ​യും അ​വി​ട​ത്തെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ നി​ര​വ​ധി ട്വി​റ്റ​ർ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കെ​തി​രെ ​പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ആ​ഴ്​​ച അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.
സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​​െൻറ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ്​ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്​ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സോ​ഫ്​​റ്റ്​​വെ​യ​ർ സ്വ​ന്ത​മാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, സ്​​നാ​പ്​​ചാ​റ്റ്​ തു​ട​ങ്ങി​യ​വ​യി​ലെ നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ്​ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ക. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ 75,000 ദീ​നാ​റാ​ണ്​ ചെ​ല​വു​ ക​ണ​ക്കാ​ക്കു​ന്ന​ത്.
രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക നി​ല​യെ വ​രെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്​ ഇ​ത്ര​യും തു​ക മു​ട​ക്കി പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്യാ​ൻ ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്. വ്യാ​ജ പേ​രും ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ക്കാ​ൻ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​ർ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait gulf newssocial media issues
News Summary - social media issues, Kuwait Gulf news
Next Story