Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യൽ ഫോറം വെൽഫെയർ, റിലീഫ് ടീം രൂപവത്കരിച്ചു

text_fields
bookmark_border
സോഷ്യൽ ഫോറം വെൽഫെയർ, റിലീഫ് ടീം രൂപവത്കരിച്ചു
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്ന വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് റി​ലീ​ഫ് ടീം ​രൂ​പ​വ​ത്ക​ര​ണ യോ​ഗം

Listen to this Article

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ എല്ലാ സംസ്ഥാനക്കാരെയും ഉൾക്കൊള്ളിച്ച് വെൽഫെയർ ആൻഡ് റിലീഫ് ടീം രൂപവത്കരിച്ചു. കേന്ദ്ര പ്രസിഡന്റ് ശകീൽ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ ആൻഡ് റിലീഫ് ടീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അദ്ദേഹം വിശദമാക്കി. ബദർ അൽസമ ഐ.ടി മാനേജർ മുഹമ്മദ് റിഫായി മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് സമാപന പ്രഭാഷണം നടത്തി. തമിഴ്നാട് പ്രസിഡന്റ് കിഫയത്തുല്ലാഹ്, കേരള ജനറൽ സെക്രട്ടറി അബ്ദുറഹീം എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ജനറൽ സെക്രട്ടറി ഇമ്രാൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Social Forum formed the Welfare and Relief Team
Next Story