സോക്കര്‍ തിയറ്റര്‍: ആവേശം കൊടുമുടിയിൽ; കളി കാണുേമ്പാൾ ഇങ്ങനെ കാണണം...
text_fieldsഫഹാഹീൽ: ആളാരവവും ആവേശത്തുടിപ്പുമായി പൊടിപൂരമാണിവിടെ. കൈയടിച്ചും ആർപ്പുവിളിച്ചും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു കൂട്ടം. വാദങ്ങളും പ്രതിവാദവും ന്യായം പറച്ചിലുമായി കളിക്കമ്പക്കാർ നിറഞ്ഞാടുേമ്പാൾ ഇതൊരു പോർക്കളമാവുന്നു.
കളി കഴിഞ്ഞ് അൽപം അവലോകനവും ഇത്തിരി വീര്യം പറച്ചിലും അടുത്ത കളിയിൽ കാണാം എന്ന വെല്ലുവിളിയും കഴിഞ്ഞ് സൗഹൃദക്കൂട്ടം കൈകൊടുത്തു പിരിയുന്നു.
വിശ്വകായിക മാമാങ്കമായ ലോകകപ്പ് ഫുട്ബാളിെൻറ ആവേശം നാടെങ്ങും മുഴങ്ങുമ്പോള്‍ കളിയാരവങ്ങളില്‍ മുഴുകുകയാണ് പ്രവാസികളും. ഫുട്ബാള്‍ പ്രേമികൾക്ക് ആവേശം നല്കി വെല്‍ഫെയര്‍ കേരള കുവൈത്ത് സജ്ജീകരിച്ച സോക്കര്‍ തിയറ്ററുകളാണ് സ്നേഹ വാഗ്വാദങ്ങളുടെ പോരാട്ടഭൂമിയാവുന്നത്. സോക്കർ തിയറ്റര്‍ എന്ന വാട്സ്ആപ് ഗ്രൂപ്പും ആവേശകരമായ ചർച്ചകളും അവലോകനങ്ങളും പോരാട്ടത്തിന് എരിവ് പകരുന്നു. പ്രവാസികള്‍ക്ക് ഒന്നിച്ചിരുന്ന് ബിഗ് സ്ക്രീനില്‍ മത്സരങ്ങള്‍ ആസ്വദിക്കാൻ അവസരമൊരുക്കി ഇതിനകം മൂന്നിടങ്ങളില്‍ സോക്കര്‍ തിയറ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഫഹാഹീല്‍ യൂനിറ്റി സെൻറർ, ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയം, അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സോക്കര്‍ തിയറ്ററുകള്‍ പ്രവർത്തിക്കുന്നത്. അര്‍ജൻറീന, ബ്രസീൽ, ജർമനി, പോർചുഗൽ, ഇംഗ്ലണ്ട് തുടങ്ങി പ്രമുഖ ടീമുകളുടെ മത്സരങ്ങള്‍ക്ക് ആളും ആവേശവും കൂടും. കാണികൾക്കായി പ്രവചന മത്സരവും ഫാന്‍സ് ഡിബേറ്റും സോക്കര്‍ ക്വിസ്സും സംഘടിപ്പിക്കുന്നുണ്ട്.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സോക്കര്‍ തിയറ്ററിെൻറ പ്രചാരണാർഥം സംഘാടകര്‍ പ്രത്യേക വിഡിയോ പ്രമോയും പുറത്തിറക്കിയിട്ടുണ്ട്. തിയറ്ററിെൻറ ഔദ്യോഗിക ഉദ്ഘാടനം ഫഹാഹീല്‍ യൂനിറ്റി സെൻററില്‍ നടന്നു. വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡൻറ് അനിയന് കുഞ്ഞ് പ്രമോ വിഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. ഫഹാഹീല്‍ മേഖല സെക്രട്ടറി സലീജ് സ്വാഗതം പറഞ്ഞു. കേന്ദ്ര കലാസാംസ്കാരിക വിഭാഗം കണ്‍വീനര്‍ റഫീഖ്ബാബു സോക്കര്‍ തിയറ്റര്‍ പ്രവർത്തനങ്ങള്‍ വിശദീകരിച്ചു. ലോകകപ്പ് മത്സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നതോടെ ആവേശം ഇരട്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
