കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്: ബി​ഗ്‌​ബോ​യ്സ്‌, സി.​എ​ഫ്.​സി, മാ​ക്‌,  സോ​ക്ക​ർ കേ​ര​ള ടീ​മു​ക​ൾ​ക്ക് ജ​യം

11:53 AM
13/10/2017
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗി​ൽ സി.​എ​ഫ്.​സി സാ​ൽ​മി​യ അ​ൽ​ശ​ബാ​ബ് എ​ഫ്.​സി മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

മി​ഷ്​​രി​ഫ്: കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ് ഗ്രൂ​പ്​ എ ​മ​ത്സ​ര​ങ്ങ​ളി​ൽ ബി​ഗ് ബോ​യ്സ്‌, സി.​എ​ഫ്.​സി സാ​ൽ​മി​യ, മാ​ക് കു​വൈ​ത്ത്‌, സോ​ക്ക​ർ കേ​ര​ള ടീ​മു​ക​ൾ​ക്ക് ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സി.​എ​ഫ്.​സി സാ​ൽ​മി​യ  ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് അ​ൽ​ശ​ബാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി.​എ​ഫ്.​സി​ക്കു വേ​ണ്ടി ഹ​സ​ൻ, സ​ർ​താ​ജ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. 

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്.​സി എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സ്പാ​ർ​ക്സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്കു​വേ​ണ്ടി ഇ​ൻ​സ​മാ​മും ന​വാ​ഫു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ടം ക​ണ്ട  മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മാ​ക് കു​വൈ​ത്ത് ശ​ക്ത​രാ​യ സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി​യെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ജെ​യ്ഷ് ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സെ​ബാ​സ്​​റ്റ്യ​​െൻറ ഹാ​ട്രി​ക്​ മി​ക​വി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക് സോ​ക്ക​ർ കേ​ര​ള യ​ങ് ഷൂ​ട്ടേ​ഴ്​​സ് അ​ബ്ബാ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്​ എ​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

യ​ങ് ഷൂ​ട്ടേ​ഴ്​​സി​നു​വേ​ണ്ടി അ​ന​സ് ഗോ​ൾ നേ​ടി. മാ​സ്​​റ്റേ​ഴ്സ് ലീ​ഗി​ൽ സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി - ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സി​നെ​യും (1-0), സോ​ക്ക​ർ കേ​ര​ള - ബ്ര​ദേ​ഴ്‌​സ് കേ​ര​ള​യെ​യും (2--0) മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് - അ​ൽ​ശ​ബാ​ബി​നെ​യും (1--0)) പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ട്രി​വാ​ൻ​ഡ്രം സ്‌​ട്രൈ​ക്കേ​ഴ്‌​സ് - കു​വൈ​ത്ത് കേ​ര​ള സ്​​റ്റാ​ർ​സ്  മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മാ​സ്​​റ്റേ​ഴ്​​സ്​ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച​സാ​യി ഷാ​ഫി (സി​ൽ​വ​ർ സ്​​റ്റാ​ർ എ​ഫ്.​സി), ഷ​ക്കീ​ർ (സോ​ക്ക​ർ കേ​ര​ള), അ​നീ​ഷ് (കു​വൈ​ത്ത് കേ​ര​ള സ്​​റ്റാ​ർ​സ്), യാ​ഹൂ​ട്ടി (മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്), എ​ന്നി​വ​രെ​ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ല​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ കു​മാ​ർ, ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി, ഹി​ക്മ​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച ഗ്രൂ​പ്​ ബി​യി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

COMMENTS