സോക്കർ കേരള സോക്കർ ഫെസ്റ്റ്: അൽ ശബാബ് എഫ്.സി ജേതാക്കൾ
text_fieldsസോക്കർ കേരള സോക്കർ ഫെസ്റ്റ് ജേതാക്കളായ അൽ ശബാബ് എഫ്.സി ടീം
കുവൈത്ത് സിറ്റി: ഷിഫ അൽജസീറ സോക്കർ കേരള കെഫാക്കുമായി സഹകരിച്ചു നടത്തിയ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്റ് ട്രൈ ഈസ്റ്റ് സോക്കർ ഫെസ്റ്റ് 2022ൽ അൽ ശബാബ് എഫ്.സി ജേതാക്കളായി. ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ പരാജയപ്പെടുത്തിയാണ് അൽ ശബാബ് എഫ്.സി, കെഫാക്ക് സീസൺ- 9ലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിലെ ഫയർ പ്ലേ അവാർഡിന് ഹിമായ ഫ്ലൈറ്റേഴ്സ് എഫ്.സിയെ തിരഞ്ഞെടുത്തു.
പ്ലെയർ ഓഫ് ദി ടൂർണമെന്റ് - അബ്ദുൽ റഹ്‌മാൻ (യങ് ഷൂട്ടേർസ് അബ്ബാസിയ), ബെസ്റ്റ് ഡിഫൻഡർ -ആന്റണി (അൽശബാബ് എഫ്.സി), ടോപ് സ്‌കോറർ -ഹാഷിർ (അൽശബാബ് എഫ്.സി), ബെസ്റ്റ് ഗോൾകീപ്പർ - ഹാഷിക് (യങ് ഷൂട്ടേർസ് അബ്ബാസിയ), എമേർജിങ് പ്ലെയർ -ഇബ്രാഹിം (ഹിമായ ഫ്ലൈറ്റേഴ്സ് എഫ്.സി )എന്നിവരെ തിരഞ്ഞെടുത്തു.
വിജയികൾക്ക് സുബൈർ, റെക്സി വില്യംസ്, വർഷ രവി, സൈമൺ, ലൂസിയ വില്യംസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റിലെ മുഖ്യാതിഥികളായി ജാസിം (യുനൈറ്റഡ് നാഷനൽ ഫാക്ടറി), മുന്തസിർ മജീദ് (വൈസ് ചെയർമാൻ- ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ് കുവൈത്ത്), സുബൈർ മുസ്ലറിയകത്തു (ജനറൽ മാനേജർ -ഷിഫ അൽജസീറ ഫർവാനിയ), വർഷ രവി (ഹ്യൂമൻ റിസോഴ്സസ് ഹെഡ് -ഷിഫ അൽജസീറ ഫർവാനിയ), ലൂസിയ വില്യംസ് (ഡെപ്യൂട്ടി ജനറൽ മാനേജർ -അൽ നഹ്ദി ക്ലിനിക്ക് ജലീബ്), റെക്സി വില്യംസ് (ബ്രാൻഡ് മാനേജർ -ചെറി), സൈമൺ (ജോയ് ആലുക്കാസ്), ബിജു ജോണി (കെഫാക് പ്രസിഡന്റ്), തോമസ് (ട്രഷറർ -കെഫാക്), ടി.വി. സിദ്ദീഖ്, ജോർജ് ജോസഫ്, കെഫാക് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, സോക്കർ കേരള ടീം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

