സോക്കർ ഫെസ്റ്റ്; ഫ്ലൈറ്റേഴ്സ് എഫ്.സി ചാമ്പ്യന്മാർ
text_fieldsസോക്കർ ഫെസ്റ്റ് ജേതാക്കളായ ഫ്ലൈറ്റേഴ്സ് എഫ്.സി ടീം ട്രോഫിയുമായി
കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ കെഫാകുമായി സഹകരിച്ചു നടത്തിയ പതിനൊന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘സോക്കർ ഫെസ്റ്റ് -2025’ൽ ഫ്ലൈറ്റേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ ഫഹാഹീൽ ബ്രദേഴ്സ് എഫ്.സിയെ തോൽപ്പിച്ചാണ് കിരീടനേട്ടം.
ടൂർണമെന്റിൽ ശിഫ അൽജസീറ സോക്കർ കേരള മൂന്നാം സ്ഥാനത്തും സിൽവർസ്റ്റാർ എഫ്.സി നാലാം സ്ഥാനത്തും എത്തി.
വിജയികൾക്ക് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് സ്പോൺസർ ചെയ്ത ട്രോഫി ഫർവാനിയ ബ്രാഞ്ച് അഡ്മിനിസ്റ്റേഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത് കൈമാറി. റണ്ണേഴ്സിനുള്ള ട്രോഫി ഒസാമ വാഹിദും സെക്കന്റ് റണ്ണേഴ്സിന് മജീദും ഫെയർ പ്ലേ ടീമംഗൾക്കുള്ള ട്രോഫി ജാഫർ സിൽവർ സ്റ്റാർ കൈമാറി.
ടൂർണമെന്റിൽ ബെസ്റ്റ് ഗോൾകീപ്പറായി അസറുദ്ദീൻ, ഡിഫെന്ററായി ശരത്ത്, മികച്ച കളിക്കാരനായി രാകേഷ്, ടോപ് സ്കോററായി വിവേക്, എമെർജിങ് പ്ലയെറായി അർഷാദ് എന്നിവർ അർഹനായി. ശിഫാ അൽ ജസീറ ഗ്രൂപ്പിനുള്ള സോക്കർ കേരളയുടെ പുരസ്കാരം വൈസ് പ്രസിഡന്റ് ജോർജ് സുബൈർ മുസ്ലിയാരകത്തിനു കൈമാറി.
ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ജിജോ, ട്രഷറർ ഹനീഫ, വൈസ് പ്രസിഡന്റ് ജോർജ്, സീനിയർ പ്ലയെർ അനൂപ്, എന്നിവരെ ക്ലബ്ബ് ആദരിച്ചു. കെഫാക് ആക്ടിങ് പ്രസിഡന്റ് സഹീർ, ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

