'സാന്ത്വനം കുവൈത്ത്' 21ാം വാർഷിക പൊതുയോഗം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘടനയായ 'സാന്ത്വനം കുവൈത്ത്' 21ാം വാർഷിക പൊതുയോഗം വെള്ളിയാഴ്ച വൈകീട്ട് 4.30ന് സും ആപ്ലിക്കേഷനിൽ നടത്തും.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും.
സംഘടനാംഗങ്ങളും അഭ്യുദയകാംക്ഷികളും കുവൈത്തിലെയും നാട്ടിലേയും സാമൂഹിക സേവന രംഗത്തെ പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും.
2021ലെ പ്രവർത്തന റിപ്പോർട്ട് അവലോകനം, നിർധന രോഗികൾക്കുവേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള പൊതുചർച്ച എന്നിവ നടക്കും. വാർഷിക സുവനീറായ 'സ്മരണിക 2021' യോഗത്തിൽ ഓൺലൈനായി പ്രകാശനം ചെയ്യും.
കഴിഞ്ഞ 21 വർഷങ്ങളിൽ 15 കോടിയോളം രൂപ ചികിത്സ, ദുരിതാശ്വാസ സഹായങ്ങളായി നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
2021 പ്രവർത്തന വർഷത്തിൽ മാത്രം 1200ഓളം രോഗികൾക്കായി ഒന്നേകാൽ കോടിയോളം രൂപയുടെ ചികിത്സാ സഹായ പദ്ധതികൾ നടപ്പാക്കി.
കൂടുതൽ വിവരങ്ങൾക്ക് 60452601 (നെൽസൺ/പ്രസിഡൻറ്), 66751773 (അനിൽ/സെക്രട്ടറി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

