Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറേഷൻ സാധനങ്ങളുടെ...

റേഷൻ സാധനങ്ങളുടെ കടത്ത്​: സ്​റ്റോർ പരിശോധനയിൽ വ്യാപക ക്രമക്കേട്

text_fields
bookmark_border
റേഷൻ സാധനങ്ങളുടെ കടത്ത്​: സ്​റ്റോർ പരിശോധനയിൽ വ്യാപക ക്രമക്കേട്
cancel
camera_alt

സാൽമി അതിർത്തിയിലൂടെ സൗദിയിലേക്ക്​ കടത്താൻ ശ്രമിച്ച റേഷൻ ഉൽപന്നങ്ങൾ

​കുവൈത്ത്‌ സിറ്റി: സ്വദേശികൾക്ക്​ സഹകരണ സ്​റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉൽപന്നങ്ങൾ രാജ്യത്തിനു​ പുറത്തേക്ക്​ കടത്തുന്നതിനെതിരെ നടപടികൾ കർശനമാക്കി വാണിജ്യ മന്ത്രാലയം. സ്​റ്റോറുകളിൽ ദൈനംദിന കണക്കെടുപ്പ്‌, വിമാനത്താവളങ്ങളിലും അതിർത്തികവാടങ്ങളിലും കർശന നിരീക്ഷണം, നിയമലംഘനത്തിന്​ ശിക്ഷ കനപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ റേഷൻസാധനങ്ങളുടെ കടത്ത്​ തടയാനാണ്​ ശ്രമിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി ചെക്​ പോസ്​റ്റിൽ സബ്​സിഡി ഉൽപന്നങ്ങൾ പിടികൂടി. 51 സ്​റ്റോറുകളിലെ കണക്കെടുപ്പിൽ ക്രമക്കേട്​ കണ്ടെത്തി. ഇവിടത്തെ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു.

സൗദിയിലേക്ക്‌ കടത്താനിരുന്ന 10,000 ദീനാർ മൂല്യമുള്ള സബ്സിഡി ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസം സാൽമി​ അതിർത്തിയിൽ പിടികൂടി. പാൽപ്പൊടി, പാചക എണ്ണ മുതലായ സബ്സിഡി ഉൽപന്നങ്ങളാണ്​ പിടികൂടിയത്​. സ്വദേശി വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന്​ അനുസരിച്ച്​ പ്രതിമാസം അനുവദിക്കുന്ന റേഷൻ ഉൽപന്നങ്ങളാണ്​ രാജ്യത്തിനു പുറത്തേക്ക്‌ കടത്തുന്നത്‌. സബ്​സിഡിക്കായി സർക്കാർ വൻതുകയാണ്​ ചെലവഴിക്കുന്നത്​. സ്​റ്റോറി​െൻറ ചുമതലയിൽനിന്ന്​ വിദേശികളെ നീക്കാനും ആലോചനയുണ്ട്​.

സ്​റ്റോറിനെതിരായ നിയമനടപടി പ്രതിരോധിക്കാൻ സർക്കാർ പണം ചെലവഴിക്കാൻ അനുവദിക്കില്ല. ക്രമക്കേട്​ വരുത്തിയ ഉദ്യോഗസ്ഥൻ സ്വന്തംനിലക്ക്​ വഹിക്കേണ്ടിവരും. സ്വദേശികളിൽ ചിലർ സബ്സിഡി ഉൽപന്നങ്ങൾ വിദേശികൾക്ക്​ കൂടിയ വിലക്ക്​ വിൽക്കാറുണ്ട്‌. ചിലർ സൗജന്യമായും നൽകാറുമുണ്ട്‌. ഉൽപന്നത്തി​െൻറ ഗുണ മേന്മയും പുറത്തുള്ളതിനേക്കാൾ വിലക്കുറവും കണക്കിലെടുത്ത്‌ പ്രവാസികൾ ഇവ നാട്ടിലേക്ക്‌ അയക്കാറും കൊണ്ടുപോവാറുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionkuwait newsSmuggling of ration items
Next Story