പാർസൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; പേപ്പറിൽ പുരട്ടി വീണ്ടും ലഹരി
text_fieldsപിടിച്ചെടുത്ത പേപ്പറുകളും പിടിയിലായവരും
കുവൈത്ത് സിറ്റി: വിമാനമാർഗ്ഗമുള്ള തപാൽ പാർസൽ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പരിശോധനയിൽ, ലഹരിവസ്തുക്കൾ പുരട്ടിയ എ-4 വലിപ്പമുള്ള 210 ഷീറ്റുകൾ പിടികൂടി. രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറിയിച്ചു.
ഇലക്ട്രിക് വസ്തുക്കൾകൊപ്പം ബ്രോഷറുകൾ എന്ന നിലയിൽ ഒളിപ്പിച്ചുവെച്ച നിലായിലായിരുന്നു പേപ്പറുകൾ. പ്രതിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോൾ പാർസൽ രണ്ടാമത്തെ പ്രതിക്ക് കൈമാറാൻ പദ്ധതിയിട്ടിരുന്നതായും വ്യക്തമായി. തുടർന്ന് അയാളെയും അറസ്റ്റുചെയ്യുകയായിരുന്നു.
10 ഗ്രാം മെത്താംഫെറ്റമിനും അളവ് ത്രാസും പ്രതികളിൽ നിന്ന് കണ്ടെടുത്തു. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ലഹരിമരുന്ന് കടത്തുകാർക്കും വിൽപനക്കാർക്കുമെതിരെ മുൻകരുതൽ നടപടികൾ തുടരുമെന്നും, ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹ്യ ഭീഷണികൾക്കെതിരെ ജാഗ്രത തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

