ഗാന്ധി സ്മൃതി കുവൈത്ത് അനുശോചന യോഗം
text_fieldsഅനുശോചന യോഗത്തിൽ ഗാന്ധി സ്മൃതി കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: മംഗഫിലെ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഗാന്ധി സ്മൃതി കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പ്രസിഡന് പ്രജോദ് ഉണ്ണി അനുശോചന സന്ദേശം വായിച്ചു. ജനറൽ സെക്രട്ടറി മധു മാഹി, ട്രഷറർ അഖിലേഷ് മാലൂർ, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ജോ.സെക്രട്ടറി ബിജു അലക്സാണ്ടർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സജിൽ, ഷിന്റോ ജോർജ്, ജോബി തോമസ്, സിറാജുദ്ദീൻ മെംബർമാരായ മുജീബ്, സന്തോഷ് കുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണപ്പെട്ട മുഴുവൻ സഹോദരങ്ങളുടെയും വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവർക്ക് നിത്യശാന്തി ലഭിക്കട്ടെ എന്നും പ്രാർഥിച്ചു.

