Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​ക​വ​ലി​ക്കാ​നു​ള്ള...

പു​ക​വ​ലി​ക്കാ​നു​ള്ള കാ​ബി​ൻ ലൈ​സ​ൻ​സ്​ ഫീ​സ്​ കു​റ​ച്ചു

text_fields
bookmark_border
പു​ക​വ​ലി​ക്കാ​നു​ള്ള കാ​ബി​ൻ ലൈ​സ​ൻ​സ്​ ഫീ​സ്​ കു​റ​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കാ​ർ​ക്കാ​യി അ​ട​ച്ചി​ട്ട കാ​ബി​ൻ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്​ ഫീ​സ്​ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ക​ു​റ​ച്ചു. ച​തു​ര​ശ്ര മീ​റ്റ​റി​ന് 20 ദീ​നാ​റു​ണ്ടാ​യി​രു​ന്ന​ത് 10 ദീ​നാ​റാ​യാ​ണ് കു​റ​ച്ച​ത്. പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല അ​ൽ അ​ഹ്​​മ​ദ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച​ത്. 

ഇ​ത​നു​സ​രി​ച്ച് വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും മ​റ്റും ഇ​ത്ത​രം കാ​ബി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ഇ​നി​മു​ത​ൽ ച​തു​ര​ശ്ര മീ​റ്റ​റി​ന് 10 ദീ​നാ​ർ എ​ന്ന തോ​തി​ൽ ഫീ​സ്​ മ​തി​യാ​കും. ഫീ​സ്​ കൂ​ടി​യ​ത് കാ​ര​ണം പ​ല സ്വ​കാ​ര്യ സം​രം​ഭ​ക​രും നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മാ​ത്രം കാ​ബി​നു​ക​ൾ സ്​​ഥാ​പി​ക്കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ഫീ​സ്​ കു​റ​ക്കു​ന്ന​തി​ലൂ​ടെ ഇ​വ​യു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നും അ​ത് പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണം. രാ​ജ്യ​ത്ത് സ്​​ത്രീ​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പു​ക​വ​ലി ശീ​ലം കൂ​ടി​വ​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 

രാ​ജ്യ​നി​വാ​സി​ക​ളി​ൽ 20 ശ​ത​മാ​നം പേ​ർ പു​ക​വ​ലി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്ത്​ സ്​​ത്രീ​ക​ൾ​ക്കി​ട​യി​ൽ 3.3 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ 39.2 ശ​ത​മാ​ന​വും പു​ക​വ​ലി​ക്കാ​രാ​ണ്. 18 മു​ത​ൽ 69 വ​യ​സ്സ് പ്രാ​യ​ക്കാ​രാ​ണ് രാ​ജ്യ​ത്തെ പു​ക​വ​ലി​ക്കാ​രി​ൽ അ​ധി​ക​വും. ഹൃ​ദ്രോ​ഗ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​ക​വ​ലി ശീ​ല​മാ​ക്കി​യ​വ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പു​ക​വ​ലി​ശീ​ലം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലി​ക്കു​ന്നി​ല്ല. തു​റ​ന്ന​സ്ഥ​ല​ത്തെ പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ്​ കാ​ബി​ൻ ലൈ​സ​ൻ​സ്​ ഫീ​സ്​ കു​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssmocking cabin
News Summary - smocking cabin-kuwait-gulf news
Next Story