എസ്.എം.സി.എ രജത ജൂബിലി കാരുണ്യ പദ്ധതി ധനസമാഹരണം
text_fieldsഎസ്.എം.സി.എ രജത ജൂബിലി കാരുണ്യ പദ്ധതിയുടെ ധനസമാഹരണം സാൽമിയ ഏരിയയിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് രജത ജൂബിലി കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി 25 ഭവന നിർമാണ പദ്ധതിയിൽ ഏഴ് ലക്ഷം വീതം ചെലവ് വരുന്ന ആദ്യ അഞ്ച് വീടുകളുടെ ധനസമാഹരണം ആരംഭിച്ചു.
സാൽമിയ ഏരിയയിൽ മുൻ പ്രസിഡൻറും ഇപ്പോഴത്തെ സി.എം.സി മെംബറുമായ ജേക്കബ് മാറാട്ടുകുളത്തിൽനിന്ന് ആദ്യ ഗഡു സാൽമിയ ഏരിയ കൺവീനർ സുനിൽ തൊടുകയും പ്രസിഡൻറ് സാൻസിലാൽ, സെക്രട്ടറി ഷാജിമോൻ, ട്രഷറർ ജോസ് മത്തായി, ഏരിയ സെക്രട്ടറി ഷാജി, ഏരിയ ട്രഷറർ സ്കറിയ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രസിഡൻറ് സാൻസിലാൽ ആമുഖ പ്രഭാഷണത്തിൽ ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത് അവിടുന്ന് കടം വീട്ടും എന്ന സദ് വചനം അനുസ്മരിപ്പിച്ചു.
ഏരിയ കൺവീനർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷാജിമോൻ സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.