എസ്.എം.സി.എ കുവൈത്ത് പുതിയ ഭാരവാഹികൾ
text_fieldsസുനിൽ തോമസ്, ടോമി സിറിയക്, ജോസ് മത്തായി
കുവൈത്ത് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സുനിൽ തോമസ് തൊടുകയിൽ (പ്രസി), ടോമി സിറിയക് കണിച്ചുകട്ട് (ജന.സെക്ര),ജോസ് മത്തായി പൊക്കാലിപടവിൽ (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള 35 പേരടങ്ങുന്ന ഭരണസമിതി ചീഫ് ഇലക്ഷൻ കമ്മീഷണർ ജോർജ് ജോസഫ് വാക്കത്തിനാൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
വൈസ് പ്രസിഡണ്ട് ,ജോയിൻ സെക്രട്ടറി ,ജോയിൻ ട്രഷറർ, കൾച്ചറൽ കമ്മിറ്റി,ആർട്സ് ആൻഡ് സ്പോർട്സ് കമ്മിറ്റി, സോഷ്യൽ വെൽഫെയർ കമ്മിറ്റി ,മീഡിയ കമ്മിറ്റി ,ബാലദീപ്തി ,വനിതാ വിഭാഗം ,യുവജന വിഭാഗം, എ.കെ.സി.സി തുടങ്ങിയ വിവിധ ഉപകമ്മറ്റി കൺവീനർമാരെയും തെരഞ്ഞെടുത്തു. 1995 മുതൽ 30 വർഷം കാലം കുവൈത്തിലെ പ്രവർത്തിച്ചുവരുന്ന 3000ത്തിൽ പരം അംഗങ്ങളുള്ള സംഘടനയാണ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

