എസ്.എം.സി.എ കുവൈത്ത് സഹായവിതരണം
text_fieldsകുവൈത്ത് സിറ്റി: വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് എസ്.എം.സി.എ കുവൈത്ത് സഹായവിതരണം നടത്തി.
‘അകലങ്ങളിൽ നിന്നൊരു സ്നേഹസ്പർശം’ എന്ന പേരിൽ ഒന്നാംഘട്ട ദുരന്തനിവാരണ യത്നം കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ നടത്തി. എസ്.എം.സി.എ പ്രസിഡൻറ് റിജോയ് വർഗീസും കമ്മിറ്റി അംഗങ്ങളും മറ്റ് അംഗങ്ങളും നേരിട്ട് ദുരിതബാധിത പ്രദേശം സന്ദർശിക്കുകയും നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകളും പൈസയും വിതരണം നടത്തുകയും ചെയ്തു.
മൂന്ന് ദശാബ്ദങ്ങളിൽ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കം ആണ് ഈ വർഷം കുട്ടനാട്ടിൽ ഉണ്ടായിട്ടുള്ളത്. പല വീടുകൾക്കുള്ളിലും വെള്ളം കയറുകയും ഭാഗികമായി തകർന്നുപോകുകയും ചെയ്തു. കുട്ടികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെടുകയും കൃഷിയിടങ്ങളിൽ വെള്ളം കയറുകയും ചെയ്തു.
വെള്ളം ഇറങ്ങിയാൽപോലും കുട്ടനാട്ടുകാരുടെ മുന്നോട്ടുള്ള ജീവിതം ഒരു വെല്ലുവിളിയാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
