Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിശുദ്ധ തോമാശ്ലീഹായുടെ...

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാൾ ആഘോഷിച്ച് കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ

text_fields
bookmark_border
വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാൾ ആഘോഷിച്ച് കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ
cancel
camera_alt

സീറോ മലബാർ കൾചറൽ അസോസിയേഷൻ കുവൈത്ത് വിശുദ്ധ തോമാശ്ലീഹായുടെ

ദുക്റാനാ തിരുനാളും സഭാ ദിനവും ഫാ. സോജൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാളും സഭാ ദിനവും ആഘോഷിച്ചു. ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ പ്രസിഡൻ്റ് സുനിൽ തോമസ് തൊടുക അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. സോജൻ പോൾ ഉദ്ഘാടനം ചെയ്തു.

ഫാ. അനൂപ് എബ്രഹാം, എ.കെ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് ബോബി തോമസ്, കെ.കെ.സി.എ പ്രസിഡൻറ് ബൈജു തോമസ്, എസ്.എം.സി.എ വുമൺസ് വിംഗ് പ്രസിഡൻറ് ലൈസ ജോർജ്, എസ്.എം.വൈ.എം പ്രസിഡണ്ട് ബിൻസൺ ജോസഫ്, ബാലദീപ്തി പ്രസിഡൻറ് ലെന തോമസ് എന്നിവർ ആശംസകൾ നേരുന്നു. ജനറൽ സെക്രട്ടറി ടോമി സിറിയക് കണിച്ചുകാട്ട് സ്വാഗതവും ട്രഷറർ ജോസ് മത്തായി പൊക്കാലിപടവിൽ നന്ദിയും പറഞ്ഞു. വിവിധ കലാസംസ്കാരിക പ്രകടനങ്ങൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

എസ്.എം.സി.എ കുവൈത്ത് ദുക്റാനാ സഭാ ദിനാഘോഷ സദസ്സ്

കൾച്ചറൽ കമ്മിറ്റി കൺവീനർ ലിജോ തോമസ്, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ സുബിൻ സെബാസ്റ്റ്യൻ പുരയിടത്തിൽ, സോഷ്യൽ ആൻഡ് വെൽഫെയർ കൺവീനർ ഇൻ ചാർജ് ലിന്റോ ലോറൻസ്, മീഡിയ കമ്മിറ്റി കൺവീനർ ഇൻ ചാർജ് നിക്സൺ ജോർജ്, ചീഫ് ബാലദീപ്തി കോഡിനേറ്റർ ജോസഫ് മാത്യു വടക്കേടത്ത്, ജോയിന്റെ് സെക്രട്ടറി ജീൻറ്റോ ജോർജ്ജ്, ജോ. ട്രഷറർ പ്രിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

ബിനിൽ കാലായിൽ തോമസ്, ജോർജ് തെക്കേൽ, സന്തോഷ്‌ കാഞ്ഞിരകൊമ്പിൽ, സജി ജോൺ എന്നിവർ കലാപ്രവർത്തനങ്ങൾ ഏകോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationsmca kuwaitsmcaChurch DayDukrana Thirunal
News Summary - SMCA Kuwait Dukrana Festival and Church Day Celebration
Next Story