എസ്.എം.സി.എ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എസ്.എം.സി.എ മലയാളം മിഷൻ മേഖലാ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും മലയാള മാസാചരണ വിളംബരവും സംഘടിപ്പിച്ചു. അമ്മിഞ്ഞ പാലിനോളം മാധുര്യമുള്ള മാതൃഭാഷയിലൂടെ മാത്രമേ സ്വത്വബോധവും സാംസ്കാരികതനിമയും നിലനിർത്തുവാൻ സാധിക്കുകയുള്ളൂവെന്ന് മാധ്യമപ്രവർത്തകനും ഗ്ലോബൽ മലയാളി പ്രസ് ക്ലബ് പ്രസിഡൻറുമായ ജോർജ്ജ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാള മാസാചരണത്തിെൻറയും രചന പൂരത്തിെൻറയും പോസ്റ്ററുകൾ അദ്ദേഹം പ്രകാശനം ചെയ്തു.
മലയാളം അധ്യാപകൻ ടോമി സിറിയക് സുവർണ്ണ തൂലിക രണ്ടാംഘട്ടം അവതരിപ്പിച്ചു. നവംബർ ഒന്നാം തീയതി ഓൺലൈനിൽ നടന്ന ചടങ്ങിൽ എസ്.എം.സി.എ വൈസ് പ്രസിഡൻറ് ഷാജിമോൻ ഈരേത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് അരീകുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു. കോഒാഡിനേറ്റർ ബോബി തോമസ്, വിപിൻ മാത്യു എന്നിവർ സംസാരിച്ചു. മലയാള മാസാചരണത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കഥാകാരൻ ജോസെലെറ്റ് ഓൺലൈനിൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

