എസ്​.എം.സി.എ ക്രിസ്​മസ്​–പുതുവത്സരാഘോഷം

11:31 AM
02/01/2018
കുവൈത്തിൽ എസ്‌.എം‌.സി.‌എ ക്രിസ്മസ് ^പുതുവത്സരാഘോഷം മാർ തോമസ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എറണാകുളം -അങ്കമാലി രൂപതയിലെ നിർധനരായ 50 പേർക്ക്​ വീടു​െവച്ചുനൽകുന്ന പദ്ധതിയിൽ പങ്കാളിത്തം പ്രഖ്യാപിച്ച് സീറോ മലബാർ കൾചറൽ അസോസിയേഷൻ (എസ്‌.എം‌.സി‌.എ) ക്രിസ്മസ് - പുതുവത്സര ആഘോഷം. അസോസിയേഷന്​ കീഴിൽ പന്ത്രണ്ടാമത്തെ ഭവന പദ്ധതിക്കാണ് തുടക്കമിട്ടത്. ആഘോഷം മാർ തോമസ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്‌തു. എസ്‌.എം‌.സി‌.എ പ്രസിഡൻറ്​ ജോൺസൺ ദേവസ്യ നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ജോബി ജോസ്, വികാരി ജനറൽ ഫാ. മാത്യൂസ് കുന്നേൽ പുരയിടം, ഫാ. ജോൺസൺ നെടുമ്പുറത്ത്, എസ്‌.എം‌.വൈ.‌എം പ്രസിഡൻറ്​ ജോഷി ജോസഫ് ഉള്ളാട്ടിൽ, ബാലദീപ്തി പ്രസിഡൻറ്​ എയ്ഞ്ചൽ ജോസ്, ജോർജ് തോമസ് കാലായിൽ എന്നിവർ സംസാരിച്ചു. സുവനീർ പ്രകാശനം, മെഗാ റാഫിൾ ഉദ്ഘാടനം, എസ്‌.എം‌.സി‌.എ മലയാളം മിഷൻ വെബ്സൈറ്റ് ഉദ്ഘാടനം, വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, കലാമത്സരത്തിലെ കലാപ്രതിഭ,- കലാതിലകം ട്രോഫി വിതരണം, പ്രവാസ ജീവിതം മതിയാക്കുന്ന ചാക്കോയ്ക്ക്​ യാത്രയയപ്പ് എന്നിവയുമുണ്ടായി.
COMMENTS