എസ്.എം.സി.എ ബാലദീപ്തി രജതജൂബിലിക്ക് തുടക്കമായി
text_fieldsഎസ്.എം.സി.എ ബാലദീപ്തി രജത ജൂബിലി ആഘോഷം മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് കുട്ടികളുടെ വിഭാഗമായ ബാലദീപ്തിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി ആർച് ബിഷപ് ആയിരുന്ന മാർ ജോസഫ് പൗവത്തിൽ കുവൈത്ത് സന്ദർശിച്ച അവസരത്തിൽ 1997 ആഗസ്റ്റ് ആറിനാണ് ബാലദീപ്തിക്ക് തിരികൊളുത്തിയത്.
സീറോ മലബാർ നോർത്തേൺ അറേബ്യ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ ആമുഖ സന്ദേശം നൽകി. ബാലദീപ്തി പ്രസിഡൻറ് നേഹ എൽസ ജയ്മോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്ലെസി ടി. മാർട്ടിൻ സ്വാഗതം പറഞ്ഞു. എജുക്കേഷനൽ ബനവലൻറ് ഫണ്ട് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഷെവ. ഡോ. മോഹൻ തോമസ് രാജ്യത്തിന് സമർപ്പിച്ചു. ബാലദീപ്തി ട്രഷറർ അമല സോണി ബാബു പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
നൂറിലധികം പാവപ്പെട്ട കുട്ടികൾക്ക് പഠന സഹായം നൽകും. എസ്.എം.സി.എ റിട്ടേണീസ് ഫോറം പ്രസിഡൻറ് ജേക്കബ് പൈനാടത്ത്, എസ്.എം.സി.എ കുവൈത്ത് മുഖ്യഭാരവാഹികളായ ബിജോയ് പാലാക്കുന്നേൽ, അഭിലാഷ് അരീക്കുഴിയിൽ, സാലു പീറ്റർ ചിറയത്ത്, എസ്.എം.വൈ.എം സെക്രട്ടറി ബിബിൻ മാത്യു എന്നിവർ സംസാരിച്ചു. ബാലദീപ്തിയുടെ ആദ്യ പ്രസിഡൻറും ഇപ്പോൾ ഇംഗ്ലണ്ടിലെ ബക്കിങ്ഹാം യൂനിവേഴ്സിറ്റി ചാപ്ലിനുമായ ഫാ. കെൻസി ജോസഫ് മാമ്മൂട്ടിൽ പങ്കെടുത്ത ചാറ്റ് ഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു.
നാല് ഏരിയകൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഏരിയ കൺവീനർമാരായ ആഷ്ലി ആൻറണി (അബ്ബാസിയ), റയാൻ റിജോയ് (സിറ്റി), ലെന ജോളി (ഫഹാഹീൽ), ജോർജ് നിക്സൺ (സാൽമിയ) എന്നിവർ സംസാരിച്ചു. ബാലദീപ്തി വൈസ് പ്രസിഡൻറ് ഇമ്മാനുവേൽ റോഷൻ ജയ്ബി, ജോയൻറ് സെക്രട്ടറി സാവിയോ സന്തോഷ്, ഏരിയ കോഒാഡിനേറ്റർമാരായ ലിറ്റ്സി സെബാസ്റ്റ്യൻ (അബ്ബാസിയ), ജോമോൻ ജോർജ് (സിറ്റി), മനോജ് ഈനാശു (ഫഹാഹീൽ), നിമ്മി ജോജോ (സാൽമിയ), റിയോ ജോബി (അബ്ബാസിയ ഏരിയ സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഐറാ ആൻ ജോഷി, ആരൺ ജയിംസ്, ജോയൽ ജോഷ്വാ, ദിയ ബാബു എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

