ആഘോഷമായി എസ്.എം.സി.എ കലാമേള
text_fieldsഎസ്.എം.സി.എ കലാമേള വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് വാർഷിക കലോത്സവം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. 27 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ പങ്കെടുത്തു.
എസ്.എം.സി.എ വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രഷർ ഫ്രാൻസിസ് പോൾ കോയിക്കകുടി, തോമസ് മുണ്ടിയാനി, സിജോ മാത്യു, ജോബി വർഗീസ്, ജോബ് ആന്റണി, ഫ്രാൻസിസ് പോൾ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ആർട്സ് കൺവീനർ അനിൽ ചെന്നങ്കര, സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ, കൾചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, മീഡിയ കോഓഡിനേറ്റർ ജിസ് ജോസഫ്, പനീഷ് ജോർജ്, ജിഞ്ചു ചാക്കോ, ട്രിൻസി ഷാജു എന്നിവർ നേതൃത്വം നൽകി.
എസ്.എം.സി.എ കലാമേളയിൽ നിന്ന്
അബ്ബാസിയ സെന്റ് ദാനിയേൽ ഇടവകയിലെ ഫാ. ബിജു മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി. കാപ്പൻ എം.എൽ.എ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് എന്നിവർ കലാമത്സരവേദി സന്ദർശിച്ചു.
എസ്.എം.സി.എ റാഫിൾ കൂപ്പൺ ജോ. ട്രഷറർ റിജോ ജോർജിന്റെ നേതൃതത്തിൽ ഏരിയ സോണൽ ട്രഷറർമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

