Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2026 12:03 PM IST Updated On
date_range 1 Aug 2026 12:03 PM ISTനിരത്തുകളിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം അവതരിപ്പിച്ചു ആഭ്യന്തര മന്ത്രാലയം. ജംഗ്ഷനുകളിലേക്ക് എത്തുന്നതിന് മുമ്പ് വാഹനമോടിക്കുന്നവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം നിലവിൽ 40 കവലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവൻ ജംഗ്ഷനുകളിലും ഈ സംവിധാനം വ്യാപിപ്പിക്കും. പെട്ടെന്നുള്ള ബ്രേക്കിംഗും അപകടങ്ങളും റെഡ് ലൈറ്റ് ലംഘനങ്ങളും കുറക്കന്നതിനൊപ്പം ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം. വാഹനമോടിക്കുന്നവർ വേഗപരിധിയും ട്രാഫിക് സിഗ്നലുകളും കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

