സ്മാർട്ട് മുനിസിപ്പാലിറ്റി കോൺഫറൻസ് ചൊവ്വാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ 11ാമത് ജി.സി.സി സംയുക്ത മുനിസിപ്പൽ വർക്ക് കോൺഫറൻസ് ചൊവ്വാഴ്ച നടക്കും. 'സ്മാർട്ട് മുനിസിപ്പാലിറ്റി' എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികളുടെ പങ്കാളിത്തത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം നടത്തുന്നത്.
കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശുചിത്വ കരാറുകളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ചയാകും. കോവിഡ് കാരണം രണ്ടു വർഷം മുടങ്ങിയ സമ്മേളനമാണ് അടുത്തയാഴ്ച നടക്കാനിരിക്കുന്നത്.
ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘവും നിരവധി സർക്കാർ ഏജൻസികളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംബന്ധിച്ചു. ആദ്യദിവസം വിവിധ മേഖലകളിലെ വിജയികളെ പുരസ്കാരം നൽകി ആദരിക്കും. രണ്ടാംദിവസം ചർച്ചാസമ്മേളനം നടക്കും.
മാലിന്യസംസ്കരണം, പുനരുപയോഗം, ശുചിത്വ കരാറുകൾ, നിയന്ത്രണം എന്നീ മേഖലകളിൽ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും പദ്ധതി രൂപരേഖയും പ്രബന്ധങ്ങളും അവതരിപ്പിക്കും.
വിവിധ പരിശീലന സെഷനുകളും നടക്കുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
