ലുലു ഹൈപ്പർമാർക്കറ്റിൽ വൻ ഓഫറുമായി ‘സ്ലിപ് ഇൻടു സമ്മർ’
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘സ്ലിപ് ഇൻടു സമ്മർ’ ഭാഗമായി സംഘടിപ്പിച്ച ഫാഷൻ ഷോയിലെ
വിജയികൾ മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: വേനൽക്കാല വസ്ത്രങ്ങളിൽ അതുല്യമായ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സമ്മർ ഫാഷൻ സ്പെഷൽസ് ‘സ്ലിപ് ഇൻടു സമ്മർ- 2025’. ജൂലൈ 19 വരെ തുടരുന്ന സമ്മർ ഫാഷൻ ഫെസ്റ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേനൽക്കാല വസ്ത്രങ്ങളിൽ അതുല്യമായ ഡീലുകളും ആവേശകരമായ പ്രമോഷനുകളും അവതരിപ്പിക്കുന്നു.
കുട്ടികളുടെ ഫാഷൻ ഷോയിൽനിന്ന്
മുൻനിര ഫാഷൻ വസ്ത്രങ്ങൾ, ട്രൻഡി വസ്ത്രങ്ങൾ, ഫുട്വെയറുകൾ, സ്റ്റൈലിഷ് ലേഡീസ് ബാഗുകൾ എന്നിവ അവിശ്വസനീയമായ കിഴിവുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 10 ദീനാർ ചെലവഴിച്ചാൽ 2.5 ദീനാറിന്റെ വൗച്ചർ സ്വന്തമാക്കാവുന്ന പ്രത്യേക ഓഫറുമുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റ് അൽ റായ് ഔട്ട്ലെറ്റിൽ പ്രമുഖ ഫാഷൻ വ്ലോഗർമാർ, ലുലു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
കുട്ടികളുടെ ഫാഷൻ ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി. 50ൽ അധികം കുട്ടികൾ ഇതിൽ പങ്കാളികളായി. ഫാഷൻ ഷോയിലെ വിജയികൾക്ക് ആവേശകരമായ സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

