Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ൽ​മേ​ഖ​ല​യി​ൽ...

തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ ത​ദ്ദേ​ശീ​യ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി

text_fields
bookmark_border
തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ ത​ദ്ദേ​ശീ​യ​രു​ടെ എ​ണ്ണ​ത്തി​ൽ   നേ​രി​യ പു​രോ​ഗ​തി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ത​ദ്ദേ​ശീ​യ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി. സ​ര്‍ക്കാ​റി​ന്‍റെ പു​തി​യ ക​ണ​ക്ക് പ്ര​കാ​രം തൊ​ഴി​ല്‍ വി​പ​ണി​യി​ൽ കു​വൈ​ത്തി​ക​ളു​ടെ എ​ണ്ണം 22.2 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മം അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ 4,83,803 കു​വൈ​ത്തി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 1,84,953 പു​രു​ഷ​ന്മാ​രും 2,53,850 സ്ത്രീ​ക​ളു​മാ​ണ്. സ്വ​ദേ​ശി​വ​ത്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടും തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ വ​ർ​ധ​ന പ്ര​തി​വ​ർ​ഷം ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ ജ​ന​സം​ഖ്യ ക്ര​മീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. വി​ദേ​ശി നി​യ​മ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യും നി​ല​വി​ലു​ള്ള​വ​രെ പ​ടി​പ​ടി​യാ​യി കു​റ​ച്ചും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ ക്ര​മീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​രെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ൽ പ​തി​ന​ഞ്ച​ര ല​ക്ഷം പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ല്‍ വി​വി​ധ ജോ​ലി​ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitemployment sectorSlight progress
News Summary - Slight progress in employment sector
Next Story