Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ലി പെ​രു​ന്നാ​ള്‍:...

ബ​ലി പെ​രു​ന്നാ​ള്‍: അ​റ​വു​ശാ​ല​ക​ളും ഇ​റ​ച്ചി വി​ല്‍പ​ന​ശാ​ല​ക​ളും വൃ​ത്തി​യാ​ക്കി

text_fields
bookmark_border
ബ​ലി പെ​രു​ന്നാ​ള്‍: അ​റ​വു​ശാ​ല​ക​ളും ഇ​റ​ച്ചി വി​ല്‍പ​ന​ശാ​ല​ക​ളും വൃ​ത്തി​യാ​ക്കി
cancel
camera_alt????????????? ?????????????????????????
കു​വൈ​ത്ത് സി​റ്റി: ബ​ലി പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ ശു​ചി​ത്വ വ​കു​പ്പി​​െൻറ പ്ര​ത്യ േ​ക നി​ര്‍ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ അ​റ​വു​ശാ​ല​ക​ളും ഇ​റ​ച്ചി വി​ല്‍പ​ന​ശാ​ല​ക​ളും വൃ​ത്തി​യ ാ​ക്കി. അ​റ​വു​ശാ​ല​ക​ളു​ടെ അ​ടു​ത്ത്​ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ വ​ലി​യ കു​ഴി​ക​ള്‍ സ്ഥാ​പി​ക് കു​ക​യും ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു.
ജ​ഹ്‌​റ​യി​ലെ ആ​ട് ഇ​റ​ച്ചി വി​ല്‍പ​ന​ശാ​ല​യി​ല്‍ പെ​രു​ന്നാ​ളി​ന്​ മു​മ്പു ത​ന്നെ തി​ര​ക്ക​നു​ഭ​പ്പെ​ടു​ന്നു​വെ​ന്നും ഇ​റ​ച്ചി വി​ല ഉ​യ​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കാ​ര​ണം ധാ​രാ​ളം പേ​ര്‍ പ​രാ​തി​ക​ളു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും അ​ല്‍ ഖ​ബ്‌​സ് പ​ത്രം റി​പ്പോ​ര്‍ട്ടു ചെ​യ്തു.
രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട അ​റ​വു​ശാ​ല​ക​ളി​ലൊ​ന്നാ​യ ജ​ഹ്‌​റ​യി​ലെ അ​റ​വു​ശാ​ല ന​വീ​ക​ര​ണ​ത്തി​ന്​ സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കു​ക​യോ പു​തി​യ അ​റ​വു​ശാ​ല സ്ഥാ​പി​ക്കു​ക​യോ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. അ​റ​വു​ശാ​ല​ക​ളി​ലും വി​പ​ണി​യി​ലും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ കൂ​ടു​ത​ല്‍ ല​ഭി​ക്കാ​ന്‍ വി​വി​ധ ത​ര​ത്തി​ല​ള്ള അ​ല​ങ്കാ​ര വെ​ളി​ച്ച​ങ്ങ​ളും മോ​ഡ​ലു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ച്ച ക​ന്നു​കാ​ലി​ക​ള്‍ മാ​ര്‍ക്ക​റ്റു​ക​ൾ​ക്ക്​ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍കു​ന്നു​ണ്ടെ​ന്നും അ​ല്‍ ഖ​ബ്‌​സ് റി​പ്പോ​ര്‍ട്ടു ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait gulf newsslaughter house cleaning
News Summary - slaughter house cleaning, Kuwait Gulf news
Next Story