സ്കൈവേ ഗ്രൂപ് മാനേജ്മെൻറ് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsസ്കൈവേ ഗ്രൂപ് മാനേജ്മെൻറ് ഇന്ത്യൻ അംബാസഡർ സിബി ജോർജുമൊത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റസ്റ്റാറൻറ് ശൃംഖലയായ സ്കൈവേ ഗ്രൂപ്പിെൻറ മാനേജ്മെൻറ് ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. ഫഹാഹീലിലെ റസ്റ്റാറൻറ് ഉദ്ഘാടനത്തിന് ക്ഷണിക്കാനായിരുന്നു സന്ദർശനം. എം.ഡി. നാസർ പട്ടാമ്പി, സി.ഇ.ഒ നാസർ മഷൂർ, ജനറൽ മാനേജർ ബഷീർ ഉദിനൂർ, ഓപറേഷൻ മാനേജർ സോജൻ ചാക്കോ, അഡ്മിൻ മാനേജർ ശാഹുൽ ഹമീദ് എന്നിവരാണ് അംബാസഡറെ സന്ദർശിച്ചത്. സിബി ജോർജിെൻറ പ്രവർത്തനഫലമായി ഇന്ത്യൻ എംബസിയുടെ സേവനരംഗങ്ങളിൽ വന്ന ഗുണഫലങ്ങളും അത് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഉണ്ടാക്കിയ പ്രത്യാശകളും അഭിനന്ദനാർഹവും കുവൈത്തിലെ ഇന്ത്യക്കാരുടെ പ്രവാസ ചരിത്രത്തിൽ തന്നെ അപൂർവവുമാണെന്ന് നാസർ പട്ടാമ്പി അഭിപ്രായപ്പെട്ടു. സ്കൈവേ ഗ്രൂപ് 2022ൽ കുവൈത്തിലും ഇതര ഗൾഫ് രാജ്യങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കുന്നതായും എല്ലാ പിന്തുണയും ഉണ്ടാവണമെന്നും മാനേജ്മെൻറ് അഭ്യർഥിച്ചു.