എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണം
text_fieldsകെ.ഐ.സി ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണത്തിൽ ഇസ്മായിൽ വള്ളിയോത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനാചരണം മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്നു. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ഷംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുസ്സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ഫഹാഹീൽ മേഖല സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് ‘കർമ സാഫല്യത്തിന്റെ മൂന്നര പതിറ്റാണ്ട്’വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മഹ്ബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ, സിദ്ദീഖ് ഫൈസി എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസിഡന്റ് ഫൈസൽ ടി.വി. സ്വാഗതവും കെ.ആർ.എച്ച് യൂനിറ്റ് ജനറൽ സെക്രട്ടറി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

