എസ്.കെ.ജെ.എം പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsമുഹമ്മദലി മൗലവി പുതുപ്പറമ്പ് (പ്രസി), അബ്ദുൽ കരീം ഫൈസി (ജന. സെക്ര), മുഹമ്മദ് അഫ്താബ് (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിനു (കെ.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) കുവൈത്ത് റേഞ്ച് പുതിയ കമ്മിറ്റി നിലവിൽവന്നു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
മുസ്തഫ ദാരിമി പ്രാർഥന നിർവഹിച്ചു. റേഞ്ച് പ്രസിഡന്റ് മുഹമ്മദലി മൗലവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കരീം ഫൈസി പ്രവർത്തന റിപ്പോർട്ടും ജോ. സെക്രട്ടറി അബ്ദുസ്സലാം മുസ്ലിയാർ കണക്കുകളും അവതരിപ്പിച്ചു.
കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ഹമീദ് അൻവരി, അമീൻ മുസ്ലിയാർ, അഷ്റഫ് സൽവ, യൂസുഫ് ഫറോക്ക് എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ കരീം ഫൈസി സ്വാഗതവും മുഹമ്മദ് അഫ്താബ് നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർ മുസ്തഫ ദാരിമി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ കമ്മിറ്റി ഭാരവാഹികൾ: മുഹമ്മദലി മൗലവി പുതുപ്പറമ്പ് (പ്രസി), അബ്ദുൽ ഹമീദ് അൻവരി, അബ്ദു റഹീം അൽ ഹസനി (വൈ. പ്രസി), അബ്ദുൽ കരീം ഫൈസി (ജന. സെക്ര), അബ്ദുല്ലത്തീഫ് മൗലവി, അബ്ദുൽ ഹകീം അൽ ഹസനി (ജോ. സെക്ര), മുഹമ്മദ് അഫ്താബ് (ട്രഷ), അബ്ദുസ്സലാം മുസ്ലിയാർ (പരീക്ഷ ബോർഡ് ചെയർമാൻ), ഹുസ്സൻകുട്ടി നീരാണി, മുഹമ്മദ് ദാരിമി (വൈ. ചെയർ), ഇല്യാസ് മൗലവി (ഐ.ടി കോഓഡിനേറ്റർ).

