Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചർമ്മ പരിചരണം ഇനി കൂടുതൽ കരുതലോടെ; ഡെർമറ്റോളജി–കോസ്മറ്റോളജി സേവനങ്ങളുമായി മെട്രോ

text_fields
bookmark_border
ചർമ്മ പരിചരണം ഇനി കൂടുതൽ കരുതലോടെ; ഡെർമറ്റോളജി–കോസ്മറ്റോളജി സേവനങ്ങളുമായി മെട്രോ
cancel

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ കെയർ ഫർവാനിയ ബ്രാഞ്ചിൽ ഡെർമറ്റോളജി- കോസ്മറ്റോളജി വിഭാഗത്തിന് തുടക്കം. ചർമ്മ സംരക്ഷണത്തിനൊപ്പം സ്വാഭാവിക സൗന്ദര്യം നിലനിർത്താനും രൂപഭംഗി മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് ആധുനിക ചികിത്സാസൗകര്യങ്ങൾ ഇതു വഴി ലഭ്യമാകും.

ഡെർമറ്റോളജിയിൽ എം.എം.എഡ് യോഗ്യതയും 13 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഡോ.ഇബ്രാഹിം ബദീ നജീമാണ് മെട്രോ മെഡിക്കൽ കെയറിലെ പുതിയ വിഭാഗത്തിൽ സേവനം നൽകുന്നത്. ഇദ്ദേഹത്തിന്റെ സേവനം ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ നിർദേശവും അനുയോജ്യമായ ചികിത്സയും തേടുന്നവർക്ക് സഹായകമാകും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ സ്വാഭാവിക ഭംഗിയും തിളക്കവും നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും സമീപിക്കാം.

മുഖക്കുരു, പാടുകൾ, ചർമ്മത്തിലെ നിറവ്യത്യാസങ്ങൾ, അലർജി സംബന്ധമായ അസ്വസ്ഥതകൾ, ചൊറിച്ചിൽ, മറ്റ് ചർമ്മപ്രശ്നങ്ങൾ എന്നിവക്ക് അനുയോജ്യമായ പരിശോധനയും ചികിത്സയും, മുഖത്തെ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറക്കുക, ചുളിവുകളും നേർത്ത വരകളും മെച്ചപ്പെടുത്തുക, മുഖത്തിന്റെ സ്വാഭാവിക ഭംഗിയും ആകർഷണീയതയും നിലനിർത്തുക, ചർമ്മത്തിന് കൂടുതൽ യുവത്വവും ഉന്മേഷവും നൽകുക തുടങ്ങിയ സൗന്ദര്യപരിചരണ ആവശ്യങ്ങൾക്കും ആധുനിക കോസ്മറ്റോളജി ചികിത്സാരീതികളിലൂടെ വിദഗ്ധ സേവനം തേടാം. ഓരോ വ്യക്തിയുടെയും പ്രായം, ചർമ്മത്തിന്റെ സ്വഭാവം, സൗന്ദര്യപരിചരണ ആവശ്യങ്ങൾ എന്നിവ വിലയിരുത്തി അനുയോജ്യമായ ചികിത്സാരീതികൾ നിർദേശിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

രോഗികൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിഭാഗങ്ങളിലെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഡെർമറ്റോളജി–കോസ്മറ്റോളജി വിഭാഗമെന്ന് മെട്രോ മെഡിക്കൽ മാനേജ്മെന്റ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Skin care service in metro medical care
Next Story