സ്​​കേ​റ്റി​ങ് ടൂ​ർ​ണ​മെൻറ്​​ ര​ണ്ടാം ദി​ന​വും കു​വൈ​ത്ത്​ വാ​രി; നാ​ലു​സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും

12:45 PM
07/08/2018

കു​വൈ​ത്ത്​ സി​റ്റി: താ​യ്​​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സ്​​കേ​റ്റി​ങ്​ ടൂ​ർ​ണ​​മ​​െൻറി​ൽ കു​വൈ​ത്ത്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. ടൂ​ർ​ണ​മ​​െൻറി​​​െൻറ ര​ണ്ടാം ദി​വ​സം നാ​ല്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യാ​ണ്​ കു​വൈ​ത്ത്​ ക​രു​ത്ത​റി​യി​ച്ച​ത്. ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ത​ലാ അ​ൽ ഖ​ജ്​​രി, ബീ​റ്റ വി​ഭാ​ഗ​ത്തി​ൽ തൈ​ബ അ​ൽ അ​ത്​​വാ​ൻ, ഗാ​മ വി​ഭാ​ഗ​ത്തി​ൽ അ​ൽ​ജൂ​ബ്​ അ​ൽ ഖ​ജ്​​രി, ഫാ​ത്തി​മ അ​ൽ യൂ​സു​ഫ്​ എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ സോ​ളോ വി​ഭാ​ഗ​ത്തി​ൽ ഫു​തൂ​ൻ അ​ൽ അ​ത്​​വാ​ൻ വെ​ള്ളി​മെ​ഡ​ൽ നേ​ടി. കൂ​ട്ടാ​യ്​​മ​യു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​​​െൻറ​യും ഫ​ല​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ കു​വൈ​ത്ത്​ വി​ൻ​റ​ർ ഗെ​യിം​സ്​ ക്ല​ബ്​ മേ​ധാ​വി സാ​ലിം അ​ൽ അ​ജ്​​മി പ​റ​ഞ്ഞു. ആ​ദ്യ​ദി​ന​ത്തി​ൽ ര​ണ്ട്​ സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​ണ്​ കു​വൈ​ത്ത്​ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 

Loading...
COMMENTS